കൊല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സിലെ പിങ്ക് ടെസ്റ്റിന് എത്തിയ ജനക്കൂട്ടം, സ്ഥിരം ടെസ്റ്റ് സെന്ററുകള്‍ വേണമെന്ന വാദത്തിന് ബലം നല്‍കുന്നതാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ടെസ്റ്റ് മത്സരം കാണാന്‍ 60,000-ത്തോളം കാണികള്‍ എത്തുന്നത് അസാധാരണമാണ്. ഞായറാഴ്ച മത്സരം നേരത്തേ കഴിയുമെന്ന് അറിയുമായിരുന്നിട്ടും വന്‍ ജനക്കൂട്ടമെത്തിയത് മത്സരശേഷം കോലി ചൂണ്ടിക്കാട്ടി (അഞ്ച് ടെസ്റ്റ് സെന്ററുകള്‍ മാത്രം മതിയെന്ന് നേരത്തേ കോലി അഭിപ്രായപ്പെട്ടിരുന്നു).
ഏകദിനങ്ങളും ട്വന്റി-20യും മാര്‍ക്കറ്റ് ചെയ്യുന്നതുപോലെ ടെസ്റ്റും മാര്‍ക്കറ്റ് ചെയ്യണം. ലഞ്ച് സമയത്ത് സ്കൂള്‍ കുട്ടികള്‍ക്ക് കളിക്കാര്‍ക്കൊപ്പം സമയം ചെലവഴിക്കാനും കളിക്കാനും അവസരം നല്‍കുന്നത് നല്ലതാണ്. ചില രാജ്യങ്ങളില്‍ ഇങ്ങനെ ചെയ്യാറുണ്ട്. ഇതൊക്കെ ആളുകളെ സ്റ്റേഡിയങ്ങളിലേക്ക് ആകര്‍ഷിക്കും. ഒരു ഹോം സീരീസും ഒരു എവേ സീരീസും എന്ന നിലയില്‍ മാറിമാറി കളിക്കുന്നതാണ് നല്ലത്.
ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള എന്റെയും ദാദയുടെയും ആശയങ്ങള്‍ ഒരേരൂപത്തിലാണ്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് നല്ലകാര്യങ്ങള്‍ സംഭവിക്കും. കോലി വ്യക്തമാക്കി.
Content Highlights: Virat Kohli Pink Ball Test India vs Bangladesh Day Night Test