കുരുന്ന് ഹൃദയങ്ങൾക്കായി ഗാവസ്ക്കറുടെ പുതിയ ഇന്നിങ്സ്


1 min read
Read later
Print
Share

ഗാവസ്‌ക്കര്‍ അംഗമായ 'ഹാര്‍ട്ട് ടു ഹാര്‍ട്ട് (എച്ച് 2 എച്ച്) ഫൗണ്ടേഷനാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ 600 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് ഫണ്ട് കണ്ടെത്താന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്‌ക്കര്‍ രംഗത്ത്.

ഇതിനായി അമേരിക്കയില്‍ പര്യടനത്തിലാണ് അദ്ദേഹം. ഗാവസ്‌ക്കര്‍ അംഗമായ 'ഹാര്‍ട്ട് ടു ഹാര്‍ട്ട് (എച്ച് 2 എച്ച്) ഫൗണ്ടേഷനാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ഗാവസ്‌ക്കര്‍ ഒപ്പിട്ട ബാറ്റാണ് സമ്മാനമായി ലഭിക്കുന്നത്.

2012 മുതല്‍ സൗജന്യമായി 10,000 ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ സത്യ സായി സഞ്ജീവനി ആശുപത്രിയാണ് ഈ കുട്ടികള്‍ക്കുള്ള ശസ്ത്രക്രിയകളും നടത്തുന്നത്. ഇവയില്‍ 400 ശസ്ത്രക്രിയകളുടെ ചെലവ് വഹിച്ചത് ഹാര്‍ട്ട് ടു ഹാര്‍ട്ട് ഫൗണ്ടേഷനാണ്. 34 ശസ്ത്രക്രിയകളുടെ ചെലവ് ഗാവസ്‌ക്കര്‍ സ്വയം വഹിക്കുകയായിരുന്നു.

സി.എച്ച്.ഡി (Congenital Heart Defects) ബാധിച്ച 250 കുട്ടികളാണ് ശിശുരോഗ വിദഗ്ധരുടെ കുറവും കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളും മൂലം ദിവസേന ഇന്ത്യയില്‍ മാത്രം മരണപ്പെടുന്നത്.

നിലവില്‍ 36,000 ഓളം കുട്ടികള്‍ ചികിത്സകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പലരുടെയും നില അതീവ ഗുരുതരമാണെന്നും സത്യ സായി സഞ്ജീവനി ആശുപത്രി ചെയര്‍മാന്‍ സി. ശ്രീനിവാസ് പറയുന്നു.

Content Highlights: Sunil Gavaskar raises funds for over 600 child heart surgeries during his USA tour

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram