ഡര്‍ബന്‍: ക്രിക്കറ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് മാപ്പു പറഞ്ഞു.
ദര്‍ബന്‍: വംശീയാധിക്ഷേപത്തിന്റെ പേരില്‍ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെലുക്വായോയെയാണ് നിറത്തിന്റെ പേരില്‍ സര്‍ഫറാസ് പരിഹസിച്ചത്. ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയായിരുന്നു സംഭവം. സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്ത സര്‍ഫറാസിന്റെ വാക്കുകള്‍ പുറത്തായതോടെ താരത്തിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.
സംഭവത്തില്‍ താരത്തിനെതിരേ ഐ.സി.സി അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍ഫറാസിന്റെ മാപ്പപേക്ഷ. തന്റെ വാക്കുകള്‍ ആരെയെങ്കിലും അധിക്ഷേപിക്കാനായിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്നും സര്‍ഫ്രാസ് ട്വിറ്ററില്‍ കുറിച്ചു.
വാക്കുകള്‍ എതിരാളികള്‍ക്ക് മനസിലാവുമെന്ന് കരുതിയില്ല. കളിക്കിടെയുണ്ടായ നിരാശയാണ് അതിലേക്ക് നയിച്ചത്. ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. എതിരാളികളെ ആദരിച്ചും ബഹുമാനിച്ചും മാത്രമെ മുന്നോട്ടു പോകൂ എന്നും സര്‍ഫറാസ് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിന്റെ 37-ാം ഓവറില്‍ ക്രീസിലുണ്ടായിരുന്നത് ഫെലുക്വായോ ആയിരുന്നു. ഷഹീന്‍ അഫ്രീദിയെറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങി പിന്നിലേക്കു പോയി. ഫെലുക്വായോ ഒരു റണ്‍ ഓടിയെടുത്തു. ഇതിന് പിന്നാലെ ഫെലുക്വായോയെ വിക്കറ്റ് കീപ്പര്‍ കൂടിയായ സര്‍ഫറാസ് ഉറുദുവില്‍ സ്ലഡ്ജ് ചെയ്യുകയായിരുന്നു.
'എടാ കറുത്തവനേ...നിന്റെ അമ്മ ഇന്ന് എവിടെപ്പോയാണ് പ്രാര്‍ഥിച്ചത്? നിന്റെ അമ്മയോട് ഇന്ന് എന്ത് പ്രാര്‍ഥിക്കാനാണ് പറഞ്ഞത്' എന്നായിരുന്നു സര്‍ഫറാസിന്റെ വാക്കുകള്‍. ഉറുദുവിലായതിനാല്‍ സര്‍ഫറാസ് എന്താണ് പറഞ്ഞത് എന്ന് ഫെലുക്വായോയ്ക്ക് മനസ്സിലായില്ല. എന്നാല്‍ സ്റ്റമ്പ് മൈക്ക് ഇതെല്ലാം കൃത്യമായി റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. ഇതോടെ പാക് ക്യാപ്റ്റന്‍ കുടുങ്ങുകയായിരുന്നു.
Content Highlights: sarfraz ahmed apologises for controversial taunt