ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നതിനിടെ മാനെയുടെ വീട്ടില്‍ വീണ്ടും മോഷണം


1 min read
Read later
Print
Share

2017 നവംബറിലും മാനെയുടെ വീട്ടില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീം ലിവര്‍പൂളിന്റെ നെനഗല്‍ സ്‌ട്രൈക്കര്‍ സാഡിയോ മാനെയുടെ വീട്ടില്‍ മോഷണം. ചൊവ്വാഴ്ച ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ മാനെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ജര്‍മന്‍ ക്ലബ് ബയറണ്‍ മ്യൂണിക്കിനെതിരേ കളിക്കുമ്പോഴായിരുന്നു വീട്ടില്‍ മോഷണം നടന്നത്. വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍, കാറിന്റെ താക്കോല്‍ എന്നിവയാണ് നഷ്ടപ്പെട്ടത്.

തെക്കന്‍ ലിവര്‍പൂളിലെ അല്ലെര്‍ട്ടണിലെ മാനെയുടെ വീട്ടില്‍ വൈകീട്ട് ആറു മണിക്കും രാത്രി 11.45 നും ഇടയിലായിരുന്നു മോഷണം. മോഷണം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മോഷ്ടാക്കള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

2017 നവംബറിലും മാനെയുടെ വീട്ടില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. അന്ന് ആന്‍ഫീല്‍ഡില്‍ തന്നെ മാരിബോറിനെതിരേ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നതിനിടെ വീട്ടില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. അന്ന് വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം അയല്‍വീട്ടിലെ സ്ത്രീയുടെ ബഹളം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

Content Highlights: Sadio Mane Liverpool Champions League Football Theft

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram