മുംബൈ: ലണ്ടനിലെ ഹൈക്കമ്മീഷണറുടെ വിരുന്നില്‍ ഇന്ത്യന്‍ ടീമിനൊപ്പം അനുഷ്‌ക ശര്‍മ്മ പങ്കെടുത്തത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അനുഷ്‌ക എന്നു മുതലാണ് ഇന്ത്യന്‍ ടീമിനൊപ്പം കളിക്കാന്‍ തുടങ്ങിയത് എന്നൊക്കെയായിരുന്നു ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇത് പ്രോട്ടോക്കോള്‍ ലംഘനമല്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ രംഗത്ത് വന്നിരുന്നു.
എന്നാല്‍ ആരാധകര്‍ക്കൊപ്പമാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ. അനുഷ്‌ക ശര്‍മ്മയുടെ ഈ ചിത്രത്തെ വിമര്‍ശിച്ചുള്ള ട്വീറ്റിന് രോഹിത് ശര്‍മ്മ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ലൈക്ക് നല്‍കി. രോഹിത് ശര്‍മ്മയുടെ അഭാവം അനുഷ്‌ക നികത്തുമെന്നായിരുന്നു ഒരു ആരാധകന്റെ പരിഹാസ ട്വീറ്റ്. രോഹിതിനെ ടാഗ് ചെയ്തുള്ള ഈ ട്വീറ്റിന് താരം ലൈക്കടിക്കുകയായിരുന്നു.
മൂന്നാം ടെസ്റ്റ് വരെ താരങ്ങളുടെ ഭാര്യമാരെ ടീമിനൊപ്പം അനുവദിക്കില്ലെന്ന് ബി.സി.സിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോരുത്തര്‍ക്ക് ഓരോ നിയമമാണെന്നും ഈ ആരാധകന്‍ ട്വീറ്റു ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മൂന്നു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഇടം ലഭിക്കാതെ പോയതോടെ ട്വന്റി20, ഏകദിന പരമ്പരകള്‍ക്കുശേഷം രോഹിത് നാട്ടിലേക്ക് മടങ്ങിയിരുന്നു
Content Highlights: Rohit Sharma likes tweet questioning Anushka Sharma’s presence with Team India