'വരൂ സഹോദരാ, ടീമില്‍ വന്ന് കളിച്ചിട്ടു പോകൂ എന്ന് പറഞ്ഞ് ആരും വിളിച്ചിട്ടില്ല'; ഋഷഭ് പന്ത്


1 min read
Read later
Print
Share

'ധോനിയില്‍ നിന്ന് ഇപ്പോഴും പലതും പഠിക്കാന്‍ ശ്രമിക്കുന്ന കളിക്കാരനാണ് ഞാന്‍. ഒരു രാത്രി കൊണ്ട് ധോനിയെപ്പോലെ ആവില്ല'

മുംബൈ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യയുടെ യുവതാരം ഋഷഭ് പന്ത്. ഇന്ത്യന്‍ ടീമിലെ സ്ഥാനം ആരും തളികയില്‍വെച്ചു തന്നതല്ലെന്നും മികച്ച പ്രകടനം നടത്തി അത് നേടിയെടുക്കുകയായിരുന്നെന്നും ഋഷഭ് വ്യക്തമാക്കി. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഋഷഭ്.

'വരൂ സഹോദരാ, ടീമില്‍ വന്ന് കളിച്ചിട്ടു പോകൂ'എന്ന് പറഞ്ഞ് ആരും വിളിച്ചിട്ടില്ല. എനിക്കൊന്നും വെറുതെ കിട്ടിയതല്ല. ഇന്ത്യന്‍ ടീമിലെ സ്ഥാനവും കഷ്ടപ്പെട്ട് നേടിയെടുത്തത് തന്നെയാണ്. ഋഷഭ് വ്യക്തമാക്കി.

ധോനിയുമായുള്ള താരതമ്യത്തെ കുറിച്ചും ഋഷഭ് സംസാരിച്ചു. ധോനിയുമായി എന്നെ പലരും താതരമ്യം ചെയ്യാറുണ്ട്. ധോനിയില്‍ നിന്ന് ഇപ്പോഴും പലതും പഠിക്കാന്‍ ശ്രമിക്കുന്ന കളിക്കാരനാണ് ഞാന്‍. ഒരു രാത്രി കൊണ്ട് ധോനിയെപ്പോലെ ആവില്ല. ഗുരുനാഥനെപ്പോലെയാണ് എനിക്ക് ധോനി. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ട്. 21-ാം വയസ്സില്‍ അദ്ദേഹത്തിന് പകരക്കാരനാകുക എന്നത് എളുപ്പമല്ല. ഋഷഭ് വ്യക്തമാക്കി.

ലോകകപ്പില്‍ കളിക്കാനായത് സ്വപ്‌ന സാക്ഷാത്കരമാണ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവസാന പതിനഞ്ചില്‍ ഇടം നേടാന്‍ ആഗ്രഹിച്ചിരുന്നു. അതിനായി കഠിനമായി പ്രയത്‌നിച്ചിരുന്നു. ഋഷഭ് വ്യക്തമാക്കി.

Content Highlights: Rishabh Pant has responded to criticism Indian cricket team

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram