ന്യൂഡല്‍ഹി: വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങിനിടെ ഇന്ത്യൻ സൈനികരെ കോമാളി കാണിച്ച പാക് പേസ് ബൗളര്‍ ഹസന്‍ അലിയുടെ പ്രവര്‍ത്തി വിവാദമാകുന്നു. ചടങ്ങ് വീക്ഷിക്കുകയായിരുന്ന ഹസന്‍ അവിടെ നിന്നെഴുന്നേറ്റ് വന്ന് പാക് സൈനികനെ അനുകരിക്കുകയായിരുന്നു. കൈകകള്‍ അരയില്‍ കുത്തുകയും മുഷ്ഠി ചുരുട്ടി കൈകള്‍ ഇരുവശത്തേക്കുമയര്‍ത്തുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഒരു പാക് ഉദ്യോഗസ്ഥന്‍ വന്ന് ഹസന്‍ അലിയെ തിരിച്ച് ഗാലറിയിലേക്ക് കൊണ്ടുപോയി.
ഇന്ത്യൻ സൈനികർക്ക് നേരെയായിരുന്നു താരത്തിന്റെ പ്രകടനം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ഹസന്‍ അലിക്കെതിരെ പ്രതിഷേധമുയര്‍ന്നു. ഹസന്‍ അലിയില്‍ ഇങ്ങനെയൊരു കോമാളിത്തരം പ്രതീക്ഷിച്ചില്ലെന്നും ആളുകള്‍ പറയുന്നു. സൈനികര്‍ക്ക് മാത്രം ചെയ്യാന്‍ അധികാരമുള്ള പ്രവര്‍ത്തി പാക് ബൗളറുടെ ഭാഗത്ത് നിന്നുണ്ടായിട്ടും ആരും അത് തടയാന്‍ ശ്രമിച്ചില്ല. സൈനിക അഭ്യാസത്തിന് ഇടയില്‍ 40 സെക്കന്റോളം നീണ്ടു നില്‍ക്കുന്നതായിരുന്നു ഹസന്‍ അലിയുടെ ആഘോഷം. പാകിസ്താന്‍ സിന്ദാബാദ്, ജീവേ ജീവേ പാകിസ്താന്‍ തുടങ്ങിയ ആരവങ്ങള്‍ക്കൊപ്പമായിരുന്നു 24കാരന്റെ പ്രകടനം.
സൈനികർ മാത്രം പങ്കെടുക്കുന്ന വാഗാ അതിർത്തിയിലെ ചടങ്ങിനിടെയുണ്ടായ ഈ കോമാളിത്തരം ചടങ്ങിന്റെ മഹത്വം ഇല്ലാതാക്കിയെന്നും ഇതിനെതിരെ പാകിസ്താനെ പ്രതിഷേധം അറിയിക്കുമെന്നും ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ മുകുൾ ഗോയൽ അറിയിച്ചു.
വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങ് കാണെനെത്തിയതായിരുന്നു ഹസന്‍ അലി അടക്കമുള്ള പാകിസ്താന്‍ ക്രിക്കറ്റ് അംഗങ്ങള്‍. പാകിസ്താന്‍ എപ്പോഴും ചന്ദ്രനെപ്പോലെ ഉയരത്തില്‍ നില്‍ക്കട്ടെയെന്ന് ഇതിന് ശേഷം ഹസന്‍ അലി ട്വീറ്റ് ചെയ്യുകയും ചെയ്തു.
Hasan Ali being Hasan Ali during the flag-lowering ceremony at the Wagah border pic.twitter.com/sQuiwthVLb
— ESPNcricinfo (@ESPNcricinfo) April 21, 2018
Content Highlights: Pak Pacer Hassan Ali Takes His Field Antics to Wagah Border, BSF Not Amused