ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന പാഡ്മാന്‍ ചലഞ്ചില്‍ പങ്കെടുത്ത് ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും. സാനിറ്ററി പാഡ് കൈയില്‍ പിടിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് സിന്ധു പാഡ്മാന്‍ ചലഞ്ചിന്റെ ഭാഗമായത്. സ്ത്രീകളിലെ ആര്‍ത്തവം അശ്ലീലമല്ലെന്ന് വ്യക്തമാക്കിയാണ് സിന്ധുവിന്റെ പാഡ്മാന്‍ ചലഞ്ച്.
ആര്‍ത്തവം അശ്ലീലമല്ല. ഏതൊരു ദിവസവും പോലെ അതും കടന്നു പോകും. സിന്ധു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബോളിവുഡ് താരമായ ദീപിക പദുക്കോണിന്റെ ക്ഷണപ്രകാരമാണ് സിന്ധുവും ചലഞ്ചിന്റെ ഭാഗമായത്. ബോളിവുഡിലെ നിരവധി താരങ്ങള്‍ പാഡ്മാന്‍ ചലഞ്ചിന്റെ ഭാഗമായിരുന്നു. അക്ഷയ് കുമാര്‍ തുടക്കം കുറിച്ച ചലഞ്ചില്‍ കരണ്‍ ജോഹര്‍, അനില്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെല്ലാം പങ്കെടുത്തു.
ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും മികച്ച വനിത താരങ്ങളില്‍ ഒരാളാണ് ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിനായി വെളളി മെഡല്‍ സ്വന്തമാക്കിയ താരത്തിന് ഇന്ത്യയില്‍ നിരവധി ആരാധകരാണുള്ളത്.
Content Highlights: PadMan Challenge PV Sindhu Swaps Badminton Racquet For Sanitary Pad