പാരിസ്: മൂത്രനാളിയിലെ അണുബാധയത്തെടുര്‍ന്ന് പാരിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയെ സന്ദര്‍ശിച്ച് നെയ്മര്‍. തിങ്കളാഴ്ച്ചയാണ് നെയ്മര്‍ പെലെയെ കാണാനെത്തിയത്. ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന പെലെയുടെ കൈ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രം നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച്ച പാരിസില്‍ ഒരു സ്വകാര്യ പ്രൊമോഷണല്‍ പരിപാടിക്കെത്തിയതായിരുന്നു പെലെ. ഫ്രഞ്ച് യുവതാരം എംബാപ്പയോടൊപ്പമായിരുന്നു ഈ പരിപാടി. എന്നാല്‍ ഇതിനിടെ അസുധബാധിതനായ 78-കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മരുന്നുകളോട് പെലെയുടെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അണുബാധ പൂര്‍ണമായും മാറിയ ശേഷം പെലെയെ ആശുപത്രിയില്‍ നിന്ന് മാറ്റും.
ഏറെ നാളായി പരിക്കിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നെയ്മര്‍ കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സില്‍ തിരിച്ചെത്തിയത്. നിലവില്‍ പി.എസ്.ജിയുടെ പരിശീലന ക്യാമ്പിലാണ് ബ്രസീല്‍ താരം.
Content Highllights: Neymar visits Pele in hospital