ലാഹോര്‍: ബിരിയാണി പ്രിയരായ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇനി നിരാശപ്പെടേണ്ടിവരും. പുതിയ കോച്ച് മിസ്ബാഹുല്‍ ഹഖിന്റെ പരിഷ്‌കാരമനുസരിച്ച് ഇനി താരങ്ങള്‍ ബിരിയാണി കഴിക്കാന്‍ പാടില്ല. കളിക്കാരുടെ ശാരീരികക്ഷമത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കര്‍ശനമായ ഭക്ഷണക്രമമാണ് മിസ്ബാ നിര്‍ദേശിച്ചിരിക്കുന്നത്.
എണ്ണ കുറവുള്ള ഭക്ഷണം കളിക്കാര്‍ ശീലിക്കണം.റെഡ് മീറ്റ് പാടില്ല. മധുരം കുറയ്ക്കണം. അതേസമയം, ബാര്‍ബിക്യു വിഭവങ്ങള്‍ക്ക് നിയന്ത്രണമില്ല. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തണം. വിട്ടുവീഴ്ച ചെയ്യുന്നവര്‍ ടീമിന് പുറത്താകുമെന്ന് മിസ്ബാ മുന്നറിയിപ്പുനല്‍കുന്നു.
43 വയസ്സുവരെ ടീമിനുവേണ്ടി കളിച്ച മിസ്ബാ രണ്ടു വര്‍ഷത്തിനു ശേഷം കോച്ചായി നിയമിക്കപ്പെടുകയായിരുന്നു.
Content Highlights: Misbah ul Haq changes diet plan for Pakistan players No more biryani