ന്യൂഡല്‍ഹി: കേന്ദ്ര കായിക മന്ത്രാലയം അഖിലേന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് രൂപം നല്‍കി. പ്രൊഫ.വി.കെ മല്‍ഹോത്രയാണ് പ്രസിഡന്റ്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (പാര്‍ലമെന്റ് അംഗം) ,പി.ടി ഉഷ (അത്‌ലറ്റിക്‌സ്) ലിംബ റാം (ആര്‍ച്ചറി), എന്‍.കുഞ്ചറാണി ദേവി (ഭാരോദ്വോഹനം), ഐ.എം വിജയന്‍ (ഫുട്‌ബോള്‍), പി.ഗോപീചന്ദ് (ബാറ്റ്മിന്റണ്‍), ബൈച്ചുങ് ബൂട്ടിയ (ഫുട്‌ബോള്‍), ഉദയ് ശങ്കര്‍ (സ്റ്റാര്‍ ഇന്ത്യ), വിശ്വനാഥന്‍ ആനന്ദ് (ചെസ്സ്), സന്ദീപ് പ്രധാന്‍ (സ്‌പോര്‍ട്‌സ് അതോറിറ്റി,ഗുജറാത്ത്), സെക്രട്ടറി സ്‌പോര്‍ട്‌സ് മധ്യപ്രദേശ്, സ്‌പോര്‍ട്‌സ് സെക്രട്ടറി അസം, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍, കേന്ദ്ര കായിക വകുപ്പ് സെക്രട്ടറി,സായി ഡയറക്ടര്‍ ജനറല്‍, ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി ഡയറക്ടര്‍ ജനറല്‍, ലക്ഷ്മിബായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ വൈസ് ചാന്‍സലര്‍, ജോയിന്റ് സെക്രട്ടറി കേന്ദ്ര കായിക വകുപ്പ് എന്നിവരാണ് കൗണ്‍സില്‍ അംഗങ്ങള്‍.
രാജ്യത്തെ കായികമേഖലയുടെ ഉന്നമനത്തിനായിസര്‍ക്കാരിന് മാര്‍ഗ നിര്‍ദേശം നല്‍കുകയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചുമതല. കൗണ്‍സില്‍ പ്രസിഡന്റിന് കേന്ദ്രസഹമന്ത്രിയുടെ പദവിയുണ്ടായിരിക്കും.