തിരുവനന്തപുരം: മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ ലോകകപ്പ് ക്രിക്കറ്റ് സ്‌പെഷ്യല്‍ പ്രകാശനം ചൊവ്വാഴ്ച 3.30-ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടക്കും. 1983 ലോകകപ്പ് ജേതാവ് സയ്യിദ് കിര്‍മാനിയും 2011 ലോകകപ്പ് ജേതാവ് എസ്. ശ്രീശാന്തും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിക്കുക.
കായികമന്ത്രി ഇ.പി. ജയരാജന്‍, മുന്‍ ക്രിക്കറ്റ് താരം ജെ.കെ. മഹേന്ദ്ര, ക്രിക്കറ്റ് പരിശീലകനും കളിയെഴുത്തുകാരനുമായ പി. ബാലചന്ദ്രന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ എത്തിയ കേരള ടീമിനെ ആദരിക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കുമാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം.
രണ്ട് ബുക്കുകളും ഫിക്‌സ്ചര്‍ കാര്‍ഡും ലോകകപ്പിന്റെ കണക്കുകള്‍ പറയുന്ന 36 പേജ് ബുക്ക്ലെറ്റും ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഡബിള്‍ പോസ്റ്ററും അടങ്ങിയ 5 ഇന്‍ വണ്ണാണ് ലോകകപ്പ് സ്‌പെഷ്യല്‍ 22-ന് വിപണിയിലെത്തും.
Content Highlights: Mathrubhumi Sports Masika World Cup Special Syed Kirmani