കോഴിക്കോട്: പുതുവര്‍ഷത്തിലിറങ്ങുന്ന മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഇത്തവണ ആരാധകരുടെ എഴുത്തുകളുമായാണ് മാസിക നിങ്ങളുടെ കൈയിലെത്തുന്നത്. യൂറോപ്യന്‍ ലീഗുകളിലെ ഇഷ്ട ക്ലബ്ബുകളെക്കുറിച്ച് ആരാധകര്‍ എഴുതുന്നു. ഒപ്പം ഐ.എസ്.എല്ലിന്റെ വിശകലനവും ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയം കരുണ്‍ നായരുടെ അഭിമുഖവും ഫോട്ടോ ഷൂട്ടും. പുതുവര്‍ഷപ്പതിപ്പ് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷ് കൊച്ചിയില്‍ പ്രകാശനം ചെയ്തു.