പെരുമ്പാവൂര്‍: വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെ മകന്‍ ഹരീഷ് (33) ന്യൂസീലന്‍ഡ് സൗത്ത് ഐലന്റിലെ ഡ്യുണഡിനില്‍ ഗ്രീന്‍ ഐലന്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.
ഗ്രീന്‍ ഐലന്റ് ക്ലബ്ബിനുവേണ്ടി കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുഴഞ്ഞുവീണത്. ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റനും ഒട്ടാഗോ ടൈംസിന്റെ അലൈഡ് പ്രസ്സിലെ ജീവനക്കാരനുമായിരുന്നു ഹരീഷ്.
അമ്മ വത്സല. ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനി നിഷ (സതേണ്‍ ഡിസ്ട്രിക്ട് ഹെല്‍ത്ത് ബോര്‍ഡ് നഴ്സ്). മകള്‍: ഗൗരി.
സഹോദരന്‍ മഹേഷ് (റവന്യു വകുപ്പ്). ശവസംസ്‌കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പില്‍.
Content Highlights: malayali cricketer died in New Zealand