കേരളത്തിനായി നിങ്ങള്‍ക്ക് കഴിയുന്നതു ചെയ്യൂ' പിന്തുണയുമായി ബാഴ്‌സയും ലിവര്‍പൂളും


1 min read
Read later
Print
Share

സഹായവും പിന്തുണയും അഭ്യര്‍ഥിച്ച് മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് താരങ്ങളായ വി.വി.എസ്. ലക്ഷമണ്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവരും ഐ.പി.എല്‍. ടീം ചെന്നൈ സൂപ്പര്‍ കിങ്സും നേരത്തെ രംഗത്തുവന്നിരുന്നു.

പ്രളയത്തില്‍ നിന്ന് കര കയറാന്‍ ശ്രമിക്കുന്ന കേരളത്തിന് പിന്തുണയുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളും. ഇരുടീമുകളുടേയും ആരാധകര്‍ കേരളത്തിലെ അവസ്ഥ വിവരിച്ച് ക്ലബ്ബുകളുടെ സോഷ്യല്‍ മീഡിയേ പേജുകളില്‍ കമന്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് കേരളത്തിന് പിന്തുണ അറിയിച്ച് ബാഴ്‌സയും ലിവര്‍പൂളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

'നിങ്ങളോടൊപ്പം ഞങ്ങളുണ്ട്. ആരെങ്കിലും ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ ഞങ്ങളുടെ ഔദ്യോഗിക ഫാന്‍ ക്ലബ്ബായ ലിവര്‍പൂള്‍ കേരള സപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബുമായി ബന്ധപ്പെടാവുന്നതാണ്' ലിവര്‍പൂള്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തു. ഒപ്പം സഹായത്തിനായുള്ള അക്കൗണ്ട് നമ്പറും ലിവര്‍പൂള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും കേരളത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ബാഴ്‌സ വ്യക്തമാക്കി. ഇന്ത്യന്‍ ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം എഫ്.സിയും ബെംഗളൂരു എഫ്.സിയും തെന്നൈയ്ന്‍ എഫ്.സിയുമെല്ലാം കേരളത്തിനുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും കേരളത്തിനുള്ള സഹായം അഭ്യര്‍ത്ഥിച്ച് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

സഹായവും പിന്തുണയും അഭ്യര്‍ഥിച്ച് മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് താരങ്ങളായ വി.വി.എസ്. ലക്ഷമണ്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവരും ഐ.പി.എല്‍. ടീം ചെന്നൈ സൂപ്പര്‍ കിങ്സും നേരത്തെ രംഗത്തുവന്നിരുന്നു.

ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് കേരളത്തിലെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ആനന്ദ് ട്വീറ്റ് ചെയ്തു. ചെന്നൈയിലെ ഹെല്‍പ്പ്ലൈന്‍ നമ്പറും ട്വീറ്റിലുണ്ട്. ലക്ഷ്മണും പഠാനും ഇതേ രീതിയിലാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. സൂപ്പര്‍കിങ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ ട്വീറ്ററിലൂടെ അഭ്യര്‍ഥിച്ചു.

Content Highlights: Liverpool FC, Barca, LaLiga declare solidarity with flood hit Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram