ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു


1 min read
Read later
Print
Share

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

കൊല്‍ക്കത്ത: പരിശീലനത്തിനിടെ ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള ക്രിക്കറ്റ് താരം സോനു യാദവാണ് മരിച്ചത്. രാവിലെ 11.30നായിരുന്നു സംഭവം.

ആഭ്യന്തര ക്രിക്കറ്റിലെ താരമായ സോനു യാദവിന് ബാറ്റിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് താരം ഗ്രൗണ്ടില്‍ വീണു. ഉടനെത്തന്നെ സഹതാരങ്ങള്‍ എസ്.എസ്.കെ.എം ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

22-കാരനായ സോനു യാദവ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു. സെക്കന്റ്-ഡിവിഷന്‍ മത്സരങ്ങള്‍ കളിക്കുന്ന താരം ബാലിഗഞ്ച് സ്‌പോര്‍ട്ടിങ് ക്ലബ്ബ് അംഗമായിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

Content Highlights: Kolkata Based Cricketer Sonu Yadav Dies While Practicing on The Field

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram