ഗ്ലാസ് വാതില്‍ നിലത്തു വീണ് തകര്‍ന്നു; ഗവാസ്‌ക്കറും സഞ്ജയ് മഞ്ജരേക്കറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


1 min read
Read later
Print
Share

ഗ്ലാസ് വാതിലുകളിലൊന്ന് വീണ് കാര്‍ഡ്‌സ് പാക്കറ്റ് പോലെ തകര്‍ന്നുപോകുകയായിരുന്നുവെന്ന് മഞ്ജരേക്കര്‍ പ്രതികരിച്ചു.

ലക്‌നൗ: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടിട്വന്റി മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌ക്കറും സഞ്ജയ് മഞ്ജരേക്കറും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ചൊവ്വാഴ്ച ഇന്ത്യ-വിന്‍ഡീസ് മത്സരത്തിനു മുന്‍പ് കമന്ററി ബോക്‌സിലേക്കു കടക്കുന്നതിനിടെയായിരുന്നു സംഭവം. പുതുതായി നിര്‍മ്മിച്ച ലക്‌നൗ ഏകനാ സ്റ്റേഡിയത്തിലെ കമന്ററി ബോക്‌സിലെ ഒരു ഗ്ലാസ് വാതില്‍ ഇരുവരും കടന്നു പോയതിനു തൊട്ടുപിന്നാലെ വീണ് തകരുകയായിരുന്നു.

ഭാഗ്യം കൊണ്ട് ഇരുവരും പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ടു. ഗ്ലാസ് വാതിലുകളിലൊന്ന് വീണ് കാര്‍ഡ്‌സ് പാക്കറ്റ് പോലെ തകര്‍ന്നുപോകുകയായിരുന്നുവെന്ന് മഞ്ജരേക്കര്‍ പ്രതികരിച്ചു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കിയ സ്‌റ്റേഡിയമാണിത്. ഇവിടുത്തെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ഇന്നത്തേത്.

Content Highlights: gavaskar manjerekar escape serious accident at ekana stadium

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram