ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Four hockey players killed, one critical as car rams into tree In Madhyapradesh