ബാഴ്‌സലോണ: ഒമ്പതു വയസുകാരിയായ മകളുടെ വിയോഗ വാര്‍ത്ത ലോകത്തെ അറിയിച്ച് ബാഴ്‌സലോണയുടെയും സ്പാനിഷ് ദേശീയ ടീമിന്റെയും മുന്‍ കോച്ച് ലൂയിസ് എന്റിക്വെ.
ബോണ്‍ കാന്‍സര്‍ ബാധിച്ചാണ് എന്റിക്വെയുടെ ഒമ്പതു വയസുകാരി മകള്‍ സന മരണത്തിന് കീഴടങ്ങിയത്. മകളുടെ വിയോഗ വാര്‍ത്ത ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. അഞ്ചു മാസത്തോളം രോഗത്തോട് പൊരുതിയാണ് സന ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.
2018 ലോകകപ്പിനു ശേഷം സ്‌പെയിനിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത എന്റിക്വെ മകളുടെ ചികിത്സാ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി 2019 ജൂണ്‍ 19-ന് രാജി വെക്കുകയായിരുന്നു.
2014 - 2017 കാലഘട്ടത്തില്‍ ബാഴ്‌സലോണയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത എന്റിക്വെ, രണ്ട് ലാ ലിഗ കിരീടങ്ങളും 2015-ലെ ചാമ്പ്യന്‍സ് ലീഗും ക്ലബ്ബിന് നേടിക്കൊടുത്തിട്ടുണ്ട്.
Content Highlights: Former Barcelona coach Luis Enrique's daughter dies aged 9