കേപ്ടൗണ്‍: ''നിശ്ചയമായും പറയുന്നു, ഞാനൊരു സ്ത്രീ തന്നെയാണ്. അതാരും ചോദ്യം ചെയ്യരുത്'' - ദക്ഷിണാഫ്രിക്കയുടെ 800 മീറ്റര്‍ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് കാസ്റ്റര്‍ സെമന്യ പറയുന്നു.
ജൈവപരമായി സെമന്യ ആണാണെന്ന് അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്.) പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സെമന്യയുടെ പ്രതികരണം.
വനിതാ അത്ലറ്റുകളില്‍, പുരുഷഹോര്‍മാണായ ടെസ്റ്റോസ്റ്റെറോണിന്റെ അളവ് നിശ്ചിതപരിധിയില്‍ കൂടാന്‍ പാടില്ലെന്ന നിബന്ധന ഐ.എ.എ.എഫ്. കൊണ്ടുവരുന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്.
പരിധി നിശ്ചയിച്ചില്ലെങ്കില്‍ വനിതാവിഭാഗത്തില്‍ നീതിപൂര്‍വമായ മത്സരം നടക്കില്ലെന്ന് ഐ.എ.എ.എഫ്. കരുതുന്നു. പുതിയ നിബന്ധന കഴിഞ്ഞവര്‍ഷം നവംബറില്‍തന്നെ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. അടുത്തയാഴ്ച വിഷയം കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ചര്‍ച്ചചെയ്യുന്നുണ്ട്.
അതിനിടെ, സെമന്യയ്ക്ക് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ രംഗത്തെത്തി. സെമന്യയെ മാത്രം ഉദ്ദേശിച്ചാണ് പുതിയ നിയമമെന്നും അതിനെ ചെറുക്കുമെന്നും സ്‌പോര്‍ട്സ് മന്ത്രി ടോക്കോസിലെ സാസ വ്യക്തമാക്കി.
800 മീറ്ററില്‍ രണ്ട് ഒളിമ്പിക് സ്വര്‍ണവും മൂന്ന് ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും സെമന്യ സ്വന്തമാക്കിയിട്ടുണ്ട്. സെമന്യയുടെ അസാമാന്യപ്രകടനങ്ങള്‍ അവരെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിച്ചു. സെമന്യ ആണാണെന്ന് ചിലര്‍ വാദിച്ചു. ഐ.എ.എ.എഫ്. ഇതുസംബന്ധിച്ച് ടെസ്റ്റുകള്‍ നടത്തിയെങ്കിലും ഫലം പുറത്തുവിട്ടിട്ടില്ല.
Content Highlights: caster semenya unquestionably a woman