ന്യൂഡല്‍ഹി: ഓള്‍റൗണ്ടര്‍ ലക്ഷ്മി രത്തന്‍ ശുക്ല ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഇന്ത്യയ്ക്കുവേണ്ടി മൂന്ന് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ശുക്ല, 18 വര്‍ഷമായി ആഭ്യന്തരക്രിക്കറ്റില്‍ ബംഗാളിനുവേണ്ടി കളിക്കുന്നു.
1999-ലാണ് ഇന്ത്യയ്ക്കുവേണ്ടി മൂന്ന് ഏകദിനങ്ങള്‍ കളിച്ചത്. രണ്ട് ഇന്നിങ്‌സില്‍ 18 റണ്‍സും ഒരു വിക്കറ്റും നേടി. 34-കാരനായ ഈ ബംഗാള്‍ സ്വദേശി ഫസ്റ്റ് ക്ലാസില്‍ 137 മത്സരങ്ങളില്‍നിന്ന് 6217 റണ്‍സും 172 വിക്കറ്റും നേടി.