കോഴിക്കോട്: ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് പ്രസ്സ് അസോസിയേഷന്റെ യുവ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മാതൃഭൂമി ന്യൂസിലെ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ ജയേഷ് പൂക്കോട്ടൂരും. വീഡിയോ അത്‌ലറ്റ് പ്രൊഫൈല്‍ വിഭാഗത്തില്‍ 30 പേരുടെ ചുരുക്കപ്പട്ടികയിലാണ് ജയേഷ് പൂക്കോട്ടൂരിന്റെ 'പിറന്നാള്‍ പന്തുകളി' എന്ന പരിപാടിയും ഇടം നേടിയത്. ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്റെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക പരിപാടിയാണ് പിറന്നാള്‍ പന്തുകളി.
300 എന്‍ട്രികളില്‍ നിന്നാണ് അവസാന 30 എണ്ണം തിരഞ്ഞെടുത്തത്. ആദ്യ മുപ്പതിനുള്ളില്‍ സ്ഥാനം നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക എന്‍ട്രിയും ഇതാണ്. ഫൈനലിലെത്തുന്ന മൂന്നു പേര്‍ ആരെന്ന് ജനുവരി 15-ന് അറിയാം
പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ (എ.ഐ.പി.എസ്) 1924-ലാണ് സ്ഥാപിതമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായികരംഗവുമായി ബന്ധപ്പെട്ട 1000-ത്തോളം അംഗങ്ങള്‍ എ.ഐ.പി.എസിലുണ്ട്.
Content Highlights: AIPS Sports Awards Jayesh Pookkottur IM Vijayan@50