സോച്ചി: മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസിന് കരിയറിലെ ആദ്യ ഫോര്‍മുല വണ്‍ വിജയം. റഷ്യന്‍ ഗ്രാന്‍പ്രീയില്‍ വിജയിച്ചാണ് ബോട്ടാസ് ആദ്യ ഫോര്‍മുല വണ്‍ വിജയം സ്വന്തമാക്കിയത്. ആദ്യലാപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനേയും കിമി റൈക്കോനേനിനെയും കടത്തിവെട്ടിയാണ് ബോട്ടാസ് ലീഡ് നേടിയത്. വെറ്റല്‍ രണ്ടാമതും റൈക്കോണ്‍ മൂന്നാമതും മത്സരം പൂര്‍ത്തിയാക്കി.
നാലാം സ്ഥാനം മെഴ്‌സിഡസിന്റെ തന്നെ ഹാമില്‍ട്ടണ്‍ സ്വന്തമാക്കി. മുന്‍ ലോക ചാമ്പ്യന്‍ ഫെര്‍ണാണ്ടോ അലോന്‍സോയ്ക്ക് മത്സരത്തില്‍ ഇറങ്ങാന്‍ സാധിച്ചില്ല. ഫോര്‍മേഷന്‍ ലാപ്പില്‍ തന്നെ അലോന്‍സോയുടെ മാക്ലാറെന്‍ന്റെ എന്‍ജിന്‍ പണിമുടക്കി. ഈ സീസണില്‍ ഒരു റേസ് പോലും ഫിനിഷ് ചെയ്യാന്‍ ഫെര്‍ണാണ്ടോ അലോന്‍സോയ്ക്ക് സാധിച്ചിട്ടില്ല