റേസിങ്ങിനിടെ ദുരന്തം: 18-കാരിയുടെ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിന് മുകളിലൂടെ പറന്നു


1 min read
Read later
Print
Share

നട്ടെല്ലിന് പരിക്കേറ്റ സോഫിയക്ക് തിങ്കളാഴ്ച്ച ശസ്ത്രക്രിയ നടത്തും

മക്കാവു: റേസിങ് ട്രാക്കില്‍ നിന്നൊരു ദുരന്തവാര്‍ത്ത. ഫോര്‍മുല ത്രീ മക്കാവു ഗ്രാന്‍പ്രീയില്‍ പതിനെട്ടുകാരിയായ റേസിങ് താരം സോഫിയ ഫ്ലോഷിന്റെ കാര്‍ നിയന്ത്രണം വിട്ട് അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

പതിനാറാം സ്ഥാനത്ത് കുതിക്കുകയായിരുന്ന സോഫിയയുടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ മറ്റൊരു കാറിന് മുകളിലൂടെ പറന്ന് റോഡിന്റെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ വേലിയും കടന്ന് ഫോട്ടോഗ്രാഫര്‍മാര്‍ നിന്ന സ്ഥലത്തേക്ക് ഇരച്ചെത്തുകയായിരുന്നു.

സോഫിയയെ കൂടാതെ ജപ്പാന്റെ റേസിങ് താരം ഷൂ സുബോയിക്കും രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. സോഫിയയുടെ കാര്‍ നിയന്ത്രണം വിട്ട് സുബോയിയുടെ കാറിന് മുകളിലൂടെ പറക്കുകയായിരുന്നു. ഇതോടെയാണ് ജപ്പാന്‍ താരത്തിനും പരിക്കേറ്റത്.

നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള വാന്‍ ആമേഴ്‌സ്ഫൂട്ട് റേസിങ്‌ (VAR) ടീമംഗമാണ് സോഫിയ. നട്ടെല്ലിന് പരിക്കേറ്റ സോഫിയക്ക് തിങ്കളാഴ്ച്ച ശസ്ത്രക്രിയ നടത്തും. അപകടനില തരണം ചെയ്‌തെന്ന് ആരും ആശങ്കപ്പെടേണ്ടെന്നും സോഫിയ ട്വിറ്റിലൂടെ ആരാധകരെ അറിയിച്ചു. മുമ്പ് നടന്ന അപകടങ്ങളില്‍ രണ്ട് പേര്‍ ഈ ട്രാക്കില്‍ മരിച്ചിട്ടുണ്ട്.

Content Highlights: Sophia Florsch crash Second angle shows true impact of Formula 3 horror crash

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram