സിംഗപ്പൂര്‍: ഫോര്‍മുല വണ്‍ കാര്‍റേസിങ് സിംഗപ്പൂര്‍ ഗ്രാന്‍പ്രീയില്‍ ജര്‍മനിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് ജയം. റേസിങ്ങിനിടെ വാഹനത്തിന് സാങ്കേതിക തകരാറുണ്ടായതിനാല്‍ ലൂയി ഹാമില്‍ട്ടണ് സിംഗപ്പൂര്‍ ഗ്രാന്‍പ്രീയില്‍ ഓട്ടം പൂര്‍ത്തിയാക്കാനായില്ല. എങ്കിലും ലോക ചാമ്പ്യന്‍ഷിപ്പിനുള്ള പോയന്റ് പട്ടികയില്‍ 252 പോയന്റുമായി ഹാമില്‍ട്ടണ്‍ തന്നെയാണ് ഇപ്പോഴും മുന്നില്‍.
ബ്രിട്ടീഷ് താരമായ ഹാമില്‍ട്ടണ്‍ ഈ സീസണില്‍ ആദ്യമായാണ് ഓട്ടം പൂര്‍ത്തിയാക്കാനാകാതെ മത്സരം പൂര്‍ത്തിയാക്കുന്നത്. 27-ന് നടക്കുന്ന ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ ശക്തമായി തിരിച്ചുവരുമെന്ന് ഹാമില്‍ട്ടണ്‍ പറഞ്ഞു.
ലോകചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ ഇപ്പോള്‍ 211 പോയന്റുമായി ജര്‍മനിയുടെ നിക്കോ റോസ്ബര്‍ഗ് രണ്ടാമതും വെറ്റല്‍ മൂന്നാമതുമാണ് -203 പോയന്റ്.
Share this Article
Related Topics