ബേണ്‍: മൂന്ന് വര്‍ഷത്തോളമായി കോമയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ ചികിത്സക്കായി ഇതുവരെ ചിലവായത് 116 കോടിയോളം രൂപ. ആല്‍പ്‌സ് പര്‍വതനിരയില്‍ സ്‌കീയിങ്ങിനെ തലയിടിച്ച് വീണാണ് ഷൂമാക്കര്‍ക്ക് ഗുരുതര പരിക്കേറ്റത്.
ആഴ്ചയിൽ ഏകദേശം 96 ലക്ഷം രൂപയാണ് ചികിത്സക്കായി ഷൂമാക്കറുടെ കുടുംബം ചെലവാക്കുന്നതെന്നും ഒരു ബ്രിട്ടീഷ് ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വീടിനോട് ചേര്‍ന്നുള്ള മെഡിക്കല്‍ സ്യൂട്ടിലാണ് ഷൂമാക്കറുടെ ചികിത്സ നടക്കുന്നത്. 15 ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ വിദഗ്ദ്ധ സംഘമാണ് ഷൂമാക്കറെ ചികിത്സിക്കുന്നത്.
വളരെ രഹസ്യമായ പരിചരണത്തിലുള്ള ഷൂമാക്കറുടെ രോഗാവസ്ഥയിലുള്ള ഒരു ഫോട്ടോയും ഇതുവരെ പുറത്തു വിട്ടിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് സന്ദര്‍ശനത്തിന് അനുവാദം നല്‍കിയിട്ടുള്ളത്. ഷൂമാക്കറുടെ അവസ്ഥ ലോകത്തെ കാണിക്കാന്‍ താത്പര്യമില്ലെന്നും ഇക്കാര്യത്തില്‍ ഒരു അഭിപ്രായം പറയാനില്ലെന്നും ഷൂമാക്കറുടെ മാനേജര്‍ സബിന്‍ ക്വേം നേരത്തെ വ്യക്തമാക്കിയിരുന്നു.