Photo: twitter.com|MercedesAMGF1
ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ 2022 സീസണില്‍ മെഴ്‌സിഡസിനായി ജോര്‍ജ് റസ്സല്‍ മത്സരിക്കും. വാള്‍ട്ടേരി ബോത്താസിന് പകരമാണ് റസ്സലിനെ ടീം തെരെഞ്ഞെടുത്തത്. ബോത്താസ് അടുത്ത സീസണില്‍ ആള്‍ഫ റൊമേറോയിലേക്ക് ചേക്കേറുകയാണ്.
ഇതോടെ റസ്സലിന് ഇതിഹാസ താരം ലൂയി ഹാമില്‍ട്ടനൊപ്പം ടീമില്‍ ചേരാന്‍ അവസരം ലഭിക്കും. നിലവിലെ ലോകചാമ്പ്യനായ ഹാമില്‍ട്ടണ്‍ മെഴ്‌സിഡസിന്റെ പ്രധാന ഡ്രൈവറാണ്.
23 കാരനായ റസ്സല്‍ ബ്രിട്ടീഷ് ഡ്രൈവറാണ്. ഈയിടെ അവസാനിച്ച ബെല്‍ജിയം ഗ്രാന്‍ഡ്പ്രിക്‌സില്‍ സാക്ഷാല്‍ ഹാമില്‍ട്ടണെ മറികടന്ന് താരം രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
2019-ലാണ് റസ്സല്‍ ഫോര്‍മുല വണ്ണില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇതുവരെ കിരീടം നേടാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. റസ്സലിന് വേണ്ട നിര്‍ദേശങ്ങളും അറിവും പകര്‍ന്ന് ലോകോത്തരതാരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മെഴ്‌സിഡസിന്റെ തലവന്‍ ടോട്ടോ വോള്‍ഫ് അറിയിച്ചു
Content Highlights: Mercedes confirm Russell replacing Bottas from 2022