Photo: AP
അബുദാബി: ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട 21 ഗ്രാന്‍പ്രികള്‍ക്കു ശേഷം നടന്ന 22-ാമത്തെ അബുദാബി ഗ്രാന്‍പ്രിയില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടനെ മറികടന്ന് റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പന് കന്നി ഫോര്‍മുല വണ്‍ കിരീടം.
അബുദാബിയില്‍ യാസ് മറീന സര്‍ക്യൂട്ടില്‍ അവസാന ലാപ്പില്‍ ഹാമില്‍ട്ടനെ മറികടന്നാണ് വെസ്തപ്പന്‍ തന്റെ കന്നിക്കിരീടത്തില്‍ മുത്തമിട്ടത്.
അബുദാബി ഗ്രാന്‍പ്രിക്ക് മുമ്പുള്ള 21 ഗ്രാന്‍പ്രീകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുവരും 369.5 പോയന്റ് വീതം നേടി സമനിലയിലായിരുന്നു. ഇതോടെയാണ് ലോകകിരീടം നിര്‍ണയിക്കുന്നത് സീസണിലെ അവസാന ഗ്രാന്‍പ്രീയായ അബുദാബിയിലേക്ക് നീങ്ങിയത്.
2008-നുശേഷം ആദ്യമായിട്ടാണ് കിരീടപോരാട്ടം അവസാന ഗ്രാന്റ് പ്രീയിലേക്ക് നീളുന്നത്.
കഴിഞ്ഞ ഏഴു സീസണുകള്‍ നീണ്ട മെഴ്‌സിഡസിന്റെ കുത്തക അവസാനിപ്പിച്ചാണ് റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പന്‍ ഇത്തവണ കിരീടത്തില്‍ മുത്തമിട്ടത്. 2013-ലാണ് അവസാനമായി റെഡ്ബുള്‍ കിരീടം നേടിയത്.
ജയിച്ചിരുന്നെങ്കില്‍ കരിയറിലെ എട്ടാം കിരീടത്തോടെ സാക്ഷാല്‍ മൈക്കല്‍ ഷൂമാക്കറെ മറികടന്ന് ഫോര്‍മുല വണ്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് ഹാമില്‍ട്ടന് നഷ്ടമായത്.
Content Highlights: max verstappen overtakes lewis hamilton won maiden formula one title