സാവോ പോളോ: ഫോര്‍മുല വണ്‍ കിരീടപ്പോരാട്ടം കൂടുതല്‍ ആവേശകരമാക്കി ബ്രസീലിയന്‍ ഗ്രാന്‍പ്രീയില്‍ ലൂയിസ് ഹാമില്‍ട്ടന് വിജയം. മെഴ്‌സിഡസിലെ സഹതാരവും കിരീട സാധ്യതയില്‍ മുന്‍പന്തിയിലുമുള്ള നിക്കോ റോസ്‌ബെര്‍ഗിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമില്‍ട്ടന്‍ ബ്രസീലില്‍ ഒന്നാമതെത്തിയത്. റെഡ് ബുള്ളിന്റെ മാക്‌സ് വെഴ്‌സറ്റപ്പന്‍ മൂന്നാമതെത്തി.
സീസണില്‍ അബുദാബി ഗ്രാന്‍പ്രീ മാത്രം മുന്നില്‍ നില്‍ക്കെ 367 പോയിന്റുമായി നിക്കോ റോസ്‌ബെര്‍ഗാണ് കിരീടപ്പോരാട്ടത്തില്‍ മുന്നിലുള്ളത്. അബുദാബി ഗ്രാന്‍പ്രീയില്‍ മൂന്നാമതെത്തിയാല്‍ റോസ്‌ബെര്‍ഗിന് കിരീടം നേടാം. സീസണില്‍ ഒമ്പത് റെയ്‌സ് വിജയങ്ങളുള്ള ഹാമില്‍ട്ടന് 355 പോയിന്റാണുള്ളത്. റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡൊ 246 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.