മെക്‌സിക്കോ സിറ്റി: ഫോര്‍മുല വണ്‍ കാറോട്ടത്തിന്റെ കിരീടപ്പോരാട്ടത്തില്‍ നിക്കോ റോസ്ബര്‍ഗുമായുള്ള മത്സരം കടുപ്പമാക്കി ലൂയിസ് ഹാമില്‍ട്ടന്‍. മെക്‌സിക്കോ ഗ്രാന്‍പ്രീയില്‍ വിജയിച്ചതോടെയാണ് മെഴ്‌സിഡസ് ഡ്രൈവര്‍ ഹാമില്‍ട്ടന്‍ സഹതാരം റോസ്ബര്‍ഗുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചത്.
ബ്രസീല്‍ ഗ്രാന്‍പ്രീയും അബൂദാബി ഗ്രാന്‍പ്രീയും ബാക്കി നില്‍ക്കെ റോസ്ബര്‍ഗിന് 330 പോയിന്റാണുള്ളത്. ഹാമില്‍ട്ടനേക്കാള്‍ 19 പോയിന്റ് മുന്നിലാണ് റോസ്ബര്‍ഗ്. മെക്‌സിക്കോയില്‍ നിക്കോ റോസ്ബര്‍ഗ് രണ്ടാമതെത്തിയപ്പോള്‍ റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡൊ മൂന്നാമതെത്തി