ഫോര്‍മുല വണ്ണില്‍ അമ്പത് വിജയങ്ങളുമായി ഹാമില്‍ട്ടന്‍


1 min read
Read later
Print
Share

അമ്പത് വിജയങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഫോര്‍മുല വണ്‍ ഡ്രൈവറാണ് ഹാമില്‍ട്ടന്‍. 91 വിജയങ്ങള്‍ നേടിയ ജര്‍മന്‍ താരം മൈക്കല്‍ ഷൂമാക്കറും 51 വിജയങ്ങളുമായി ഫ്രഞ്ച് താരം അലയ്ന്‍ പ്രോസ്റ്റുമാണ് ഹാമില്‍ട്ടന് മുന്നിലുള്ളത്

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്: ഫോര്‍മുല വണ്‍ വിജയത്തില്‍ അര്‍ധശതകം പൂര്‍ത്തിയാക്കി മെഴ്‌സിഡസ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്‍. ഞായറാഴ്ച്ച നടന്ന യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഗ്രാന്‍ പ്രീയില്‍ വിജയിച്ചാണ് ഹാമില്‍ട്ടന്‍ അമ്പതാം വിജയത്തിലെത്തിയത്.

അമ്പത് വിജയങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഫോര്‍മുല വണ്‍ ഡ്രൈവറാണ് ഹാമില്‍ട്ടന്‍. 91 വിജയങ്ങള്‍ നേടിയ ജര്‍മന്‍ താരം മൈക്കല്‍ ഷൂമാക്കറും 51 വിജയങ്ങളുമായി ഫ്രഞ്ച് താരം അലയ്ന്‍ പ്രോസ്റ്റുമാണ് ഹാമില്‍ട്ടന് മുന്നിലുള്ളത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വിജയത്തോടെ ഹാമില്‍ട്ടന്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ ഒന്നാമതുള്ള സഹതാരം നിക്കോ റോസ്ബര്‍ഗിനേക്കാള്‍ പോയിന്റ് വ്യത്യാസം കുറച്ചു. റോസ്ബര്‍ഗിന് 331 പോയിന്റും ഹാമില്‍ട്ടന് 305 പോയിന്റുമാണുള്ളത്.

ജര്‍മന്‍ ഗ്രാന്‍ പ്രീക്ക്‌ ശേഷം ഹാമില്‍ട്ടന്റെ ആദ്യവിജയമാണിത്. ചാമ്പ്യന്‍ഷിപ്പില്‍ ഇനി മൂന്ന് റെയ്‌സുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നിക്കോ റോസ്ബര്‍ഗ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ മൂന്നാമതെത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram