ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടന്‍ മാന്‍ഹാട്ടനിലൂടെ പാട്ടും കേട്ട് ഓടുന്ന വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റ്. ട്രവിസ് സ്‌കോട്ടിന്റെ 'ഗൂസ്ബംബ്‌സ്' എന്ന പാട്ടാണ് വീഡിയയോയുടെ പശ്ചാത്തലത്തിലുള്ളത്.
മാന്‍ഹാട്ടനിലെ ഹഡ്‌സണ്‍ നദിക്കരികിലൂടെയുള്ള തന്റെ ജോഗിങ് 'ട്രെയ്ന്‍ ഹാഡ്', 'ടീം എല്‍.എച്ച്' എന്നീ ഹാഷ് ടാഗോടെയാണ് ഹാമില്‍ട്ടന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സെപ്തംബര്‍ 18ന് തുടങ്ങുന്ന സിംഗപ്പൂര്‍ ഗ്രാന്‍ഡ്പ്രീക്ക് മുമ്പ് വീണു കിട്ടിയ വിശ്രമ സമയം ആസ്വദിക്കുകയാണ് ഹാമില്‍ട്ടന്‍. ഫോര്‍മുല വണ്‍ കിരീടപ്പോരാട്ടം കനക്കുമ്പോള്‍ മനസ്സിന് വിശ്രമം ആവശ്യമാണെന്നാണ് ഹാമില്‍ട്ടന്റെ അഭിപ്രായം.
വീഡിയോ കാണാം
കിരീടപ്പോരാട്ടത്തില്‍ രണ്ടാമതുള്ള നിക്കോ റോസ്ബര്‍ഗിനേക്കാള്‍ രണ്ട് പോയിന്റ് മാത്രം മുന്നിലാണ് ഹാമില്‍ട്ടന്‍. കഴിഞ്ഞ ബെല്‍ജിയം ഗ്രാന്‍പ്രീയിലും ഇറ്റാലിയന്‍ ഗ്രാന്‍പ്രീയിലും ഹാമില്‍ട്ടനെ പിന്നിലാത്തി റോസ്ബര്‍ഗ് വിജയിച്ചിരുന്നു.