മിലാന്‍: ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീയില്‍ കിരീടം നേടി മേഴ്സിഡസിന്റെ ജര്‍മന്‍ ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗ് ലോകചാമ്പ്യന്‍ഷിപ്പിനായുള്ള പോര് കനപ്പിച്ചു. മേഴ്സിഡസിന്റെ ഇംഗ്ലീഷ് ഡ്രൈവര്‍ ലൂയി ഹാമില്‍ട്ടണിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റോസ്ബര്‍ഗിന് കിരീടം ഉറപ്പിച്ചത്. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനാണ് മൂന്നാം സ്ഥാനം.
ലോക ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ ഹാമില്‍ട്ടണിന് രണ്ട് പോയന്റ് മാത്രം പിന്നിലാണ് ഇപ്പോള്‍ റോസ്ബര്‍ഗ്. ഹാമില്‍ട്ടണിന് 250 പോയന്റും റോസ്ബര്‍ഗിന് 248 പോയന്റുമാണുള്ളത്.
ഇനി ഏഴ് ഗ്രാന്‍പ്രീകള്‍ കൂടിയാണ് നടക്കാനുള്ളത്. ഇതുവരെ എട്ട് ഗ്രാന്‍പ്രീകളാണ് റോസ്ബര്‍ഗ് ജയിച്ചത്. ഏഴെണ്ണത്തില്‍ ഹാമില്‍ട്ടണും. ഇറ്റാലിയന്‍ അടക്കം അവസാനം നടന്ന രണ്ട് ഗ്രാന്‍പ്രീകളില്‍ ജയം ജര്‍മന്‍ ഡ്രൈവര്‍ക്കൊപ്പമായിരുന്നു.