ബ്രസ്സല്‍സ്: ഫോര്‍മുല വണ്‍ ബെല്‍ജിയം ഗ്രാന്‍പ്രീയില്‍ മെഴ്‌സിഡസിന്റെ ജര്‍മന്‍ ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗ് ജേതാവായി. ലോകകിരീടത്തിനായി മത്സരിക്കുന്ന മേഴ്‌സിഡസിന്റെ തന്നെ ഇംഗ്ലീഷ് ഡ്രൈവര്‍ ലൂയി ഹാമില്‍ട്ടണിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റോസ്ബര്‍ഗ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്.
റെഡ്ബുള്ളിന്റെ ഓസ്‌ട്രേലിയന്‍ ഡ്രൈവര്‍ ഡാനിയേല്‍ റിക്കാര്‍ഡോ രണ്ടാം സ്ഥാനത്തെത്തി. ബെല്‍ജിയന്‍ ഗ്രാന്‍പ്രീയില്‍ ആദ്യമായാണ് റോസ്ബര്‍ഗ് ജേതാവാകുന്നത്.
ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പിനായുള്ള മത്സരത്തില്‍ ഹാമില്‍ട്ടണ്‍ തന്നെയാണ് മുന്നില്‍. 232 പോയന്റാണ് ഇംഗ്ലീഷ് താരത്തിനുള്ളത്. റോസ്ബര്‍ഗ് 223 പോയന്റുമായി രണ്ടാം സ്ഥാനത്താണ്.
ഡാനിയേല്‍ റിക്കാര്‍ഡോ 151 പോയന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. സീസണില്‍ ഹാമില്‍ട്ടണിനും റോസ്ബര്‍ഗിനും ആറു കിരീടങ്ങളാണുള്ളത്.