ഹോക്കെന്‍ഹെയിം: ഫോര്‍മുല വണ്‍ ജര്‍മന്‍ ഗ്രാന്‍പ്രീയില്‍ മെഴ്സിഡസിന്റെ ഇംഗ്ലീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ് വിജയം. റെഡ്ബുള്ളിന്റെ ഡാനിയൽ റിക്കാര്‍ഡോ രണ്ടാംസ്ഥാനത്തും മാക്സ് വെസ്തപ്പാന്‍ മൂന്നാം സ്ഥാനത്തുമെത്തി. റിക്കാര്‍ഡോയേക്കാള്‍ 6.9 സെക്കന്‍ഡിന്റെ ലീഡ് നേടിയാണ് ഹാമില്‍ട്ടന്‍ ഒന്നാമതെത്തിയത്.
കഴിഞ്ഞ ഏഴ് ഗ്രാന്‍പ്രീയില്‍ ഹാമില്‍ട്ടന്റെ ആറാമത്തെ വിജയമാണിത്. ഒപ്പം തുടര്‍ച്ചയായ നാലാം വിജയവും. സീസണിന്റെ തുടക്കത്തില്‍ പിന്നാക്കം പോയ ഹാമില്‍ട്ടന്‍ പിന്നീട് മികച്ച രീതിയില്‍ തിരിച്ചുവരികയായിരുന്നു. വിജയത്തോടെ ലോകചാമ്പ്യന്‍ഷിപ്പിനുള്ള പോരാട്ടത്തില്‍ മേഴ്സിഡസിന്റെ തന്നെ നിക്കോ റോസന്‍ബര്‍ഗിനെക്കാള്‍ 19 പോയന്റ് ലീഡ് നേടാനും ഹാമില്‍ട്ടനായി.
Share this Article
Related Topics