സെബാസ്റ്റ്യന്‍ വെറ്റലിനും നിക്കോ റോസ്ബര്‍ഗിനും ഫെര്‍ണാണ്ടോ അലോണ്‍സോയ്ക്കും വേഗപ്പോരിന്റെ ട്രാക്ക് മാത്രമല്ല, ഫുട്‌ബോളിലെ കളി തന്ത്രങ്ങളും വഴങ്ങും. ഫോര്‍മുല വണ്ണിലെ ഇതിഹാസമായ മൈക്കല്‍ ഷൂമാക്കറിന് ആദരമര്‍പ്പിച്ച് സംഘടിപ്പിച്ച 'ചാമ്പ്യന്‍സ് ഫോര്‍ ചാരിറ്റി' മത്സരത്തിലാണ് റെയ്‌സിങ് താരങ്ങളും ഫുട്‌ബോള്‍ താരങ്ങളും ഒരുമിച്ച് പന്ത് തട്ടിയത്.
ജര്‍മന്‍ ഫുട്‌ബോള്‍ കളിക്കാരായ മിറോസ്ലാവ് ക്ലോസെയും ലൂക്കാസ് പെഡോള്‍സ്‌കിയും ബാസ്‌ക്കറ്റ്‌ബോള്‍ സൂപ്പര്‍സ്റ്റാര്‍ ഡിര്‍ക് നൗറ്റ്‌സ്‌കിയും കളിക്കാനിറങ്ങിയ മത്സരം നടന്നത് ജര്‍മന്‍ ക്ലബ്ബായ എഫ്.എസ്.വി മൈന്‍സിന്റെ ഹോം ഗ്രൗണ്ടായ കൊഫെയ്‌സ് അരീനയിലാണ്.
This guy... @swish41pic.twitter.com/hooo6Bhpqo
— Dallas Mavericks (@dallasmavs) 27 July 2016
നൗറ്റ്‌സ്‌ക്കി ഓള്‍ സ്റ്റാര്‍സ്, നാഷണലെ പൈലോട്ടി എന്നിങ്ങനെ രണ്ട് ടീമായി തിരിഞ്ഞാണ് മത്സരം സംഘടിപ്പിച്ചത്. അമേരിക്കന്‍ ക്ലബ്ബ് ഡാളസ് മാവെറിക്ക്‌സിന്റെ ഫോര്‍വാഡായ നൗറ്റിസ്‌ക്കി പെനാല്‍റ്റി പുറത്തേക്ക് അടിച്ച് മത്സരത്തിനിടയില്‍ ചിരി പടര്‍ത്തി.
ഫിലിപ്പ് മാസ്സെ, ഡാനിയല്‍ റിക്കിയാര്‍ഡൊ, നിക്കോ ഹള്‍ക്കെന്‍ബെര്‍ഗ് എന്നീ ഫോര്‍മുല വണ്‍ താരങ്ങളും ചാരിറ്റി മത്സരത്തില്‍ പങ്കെടുത്തു.ഗ്രീന്‍ ലൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ എന്ന ആശയവുമായി സംഘടിപ്പിച്ച ചാരിറ്റി മത്സരം ദുരിതനമുഭവിക്കുന്ന കുട്ടികളെ പുതിയ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സംഘടിപ്പിച്ചത്.