Photo: www.twitter.com
ലിസ്ബണ്‍: കാറോട്ടമത്സരത്തിലെ ഇതിഹാസ താരം മേഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമില്‍ട്ടണ്‍ പോര്‍ച്ചുഗീസ് ഗ്രാന്‍ഡ് പ്രീയില്‍ കിരീടം നേടി. ഏഴുതവണ ലോകചാമ്പ്യനായ ഹാമില്‍ട്ടണ്‍ കരിയറിലെ 97-ാം റേസിങ് കിരീടവും ഈ നേട്ടത്തിലൂടെ സ്വന്തമാക്കി.
റെഡ്ബുളളിന്റെ മാക്‌സ് വെസ്തപ്പനുയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ഹാമില്‍ട്ടണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ഈ സീസണില്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാനും താരത്തിന് കഴിഞ്ഞു.
വെസ്തപ്പന്‍ രണ്ടാമതും വാല്‍ട്ടേരി ബോത്താസ് മൂന്നാമതായും സെര്‍ജിയോ പെരസ് നാലാമതും ഫിനിഷ് ചെയ്തു. കരിയറിലെ 100-ാം പോൾ പൊസിഷൻ ഈ മത്സരത്തിലൂടെ സ്വന്തമാക്കാൻ ഹാമിൽട്ടണ് കഴിഞ്ഞു
അടുത്ത ഗ്രാന്‍ഡ് പ്രീ മത്സരം സ്‌പെയിനിലാണ് നടക്കുക. എട്ടാം ലോകകിരീടമാണ് ഈ സീസണിലൂടെ ഹാമില്‍ട്ടണ്‍ ലക്ഷ്യം വെയ്ക്കുന്നത്.
Content Highlights: Lewis Hamilton wins Portuguese Grand Prix for 97th career victory