ബെയ്ജിങ്ങ്: ചൈനീസ് ഗ്രാന്‍ഡ്പ്രീയില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന്‍ ചാമ്പ്യന്‍. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതും റെഡ്ബുള്ളിന്റെ മാക്‌സ് വേഴ്സ്റ്റാപന്‍ മൂന്നാമതുമെത്തി.
വെറ്റലിനേക്കാള്‍ 6.2 സെക്കന്റ് മുന്നില്‍ ലാപ്പ് പൂര്‍ത്തിയാക്കിയാണ് ഹാമില്‍ട്ടന്‍ ചാമ്പ്യനായത്. സീസണിലെ ആദ്യ മത്സരമായ ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ ഹാമില്‍ട്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വെറ്റല്‍ ജേതാവായിരുന്നു.
കൂടാതെ ഫോഴ്‌സ് ഇന്ത്യയും ബെയ്ജിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഫോഴ്‌സ് ഇന്ത്യയുടെ രണ്ട് ഡ്രൈവര്‍മാരും പോയിന്റ് നേടിയ ഗ്രാന്‍ഡ്പ്രീയില്‍ സെര്‍ജിയോ പെരെസ് ഒന്‍പതാമതും , അവസാന സ്ഥാനക്കാരനായി തുടങ്ങിയ എസ്റ്റെബാന്‍ ഒകോണ്‍ പത്താമതും മത്സരം പൂര്‍ത്തിയാക്കി.