Photo By EMILIO MORENATTI| AFP
ബാഴ്‌സലോണ: 100 പോള്‍ പൊസിഷനുകള്‍ സ്വന്തമാക്കുന്ന ആദ്യ ഫോര്‍മുല വണ്‍ ഡ്രൈവറെന്ന നേട്ടം സ്വന്തമാക്കി മേഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍.
68 തവണ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയിട്ടുള്ള ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറാണ് ഹാമില്‍ട്ടനു പിന്നില്‍ രണ്ടാം സ്ഥാനത്ത്. 2017-ല്‍ മൈക്കല്‍ ഷൂമാക്കറെ പിന്തള്ളി ഏറ്റവും കൂടുതല്‍ പോള്‍ പൊസിഷനുകള്‍ നേടുന്ന ഡ്രൈവറെന്ന നേട്ടം ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയിരുന്നു.
സ്പാനിഷ് ഗ്രാന്‍പ്രീയിലാണ് ഹാമില്‍ട്ടന്റെ നേട്ടം. ഒരു മിനിറ്റ് 16:741 സെക്കന്‍ഡില്‍ ലാപ് പൂര്‍ത്തിയാക്കിയാണ് താരം പോള്‍ പൊസിഷന്‍ സ്വന്തമാക്കിയത്.
2007-ലെ തന്റെ അരങ്ങേറ്റ സീസണിലാണ് ഹാമില്‍ട്ടണ്‍ കരിയറിലെ ആദ്യ പോള്‍ പൊസിഷന്‍ സ്വന്തമാക്കുന്നത്.
Content Highlights: Lewis Hamilton become first Formula One driver to seal 100 pole positions