റോം: ഫോര്‍മുലവണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീയില്‍ മേഴ്സിഡസിന്റെ ലൂയി ഹാമില്‍ട്ടന് കിരീടം. ഇതോടെ ലോകചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനും ഇംഗ്ലീഷ് ഡ്രൈവര്‍ക്കായി.
69-ാം തവണ പോള്‍ പൊസിഷനിലെത്തി റെക്കോഡ് സൃഷ്ടിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഹാമില്‍ട്ടന് പിഴച്ചില്ല. മേഴ്സിഡസിന്റെ സഹഡ്രൈവര്‍ വാള്‍ട്ടേരി ബോത്താസ് രണ്ടാമതെത്തിയപ്പോള്‍ ഫെരാരിയുടെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാമതായി.
ഏഴ് ഗ്രാന്‍പ്രീകള്‍ ബാക്കിനില്‍ക്കെ 238 പോയന്റുമായാണ് ലോകകിരീടത്തിലേക്കുള്ള പോരാട്ടത്തില്‍ ഹാമില്‍ട്ടന്‍ മുന്നിട്ടുനില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള വെറ്റലിന് 235 പോയന്റുണ്ട്. ഇറ്റാലിയന് പുറമെ ബെല്‍ജിയത്തിലും നേടിയ കിരീടങ്ങളാണ് ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. ഇതുവരെ ആറ് ഗ്രാന്‍പ്രീകളാണ് ഹാമില്‍ട്ടന്‍ ജയിച്ചത്.