Photo: AP
ദോഹ: ഫോര്‍മുല വണ്‍ ഖത്തര്‍ ഗ്രാന്‍പ്രീയില്‍ മെഴ്സിഡസിന്റെ ലൂയി ഹാമില്‍ട്ടന് കിരീടം. നിലവിലെ ലോകകിരീട ജേതാവായ ഹാമില്‍ട്ടണ്‍ എട്ടാം ലോകകിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഹാമില്‍ട്ടന്റെ കരിയറിലെ 102-ാം വിജയമാണിത്.
റെഡ്ബുളിന്റെ മാക്സ് വെസ്തപ്പന്‍ രണ്ടാമതും അല്‍പിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ മൂന്നാമതും ഫിനിഷ് ചെയ്തു. ഹാമില്‍ട്ടന്റെ ജയത്തോടെ ലോകകിരീടത്തിനായുള്ള പോരാട്ടം മുറുകി.
സീസണില്‍ രണ്ട് ഗ്രാന്‍പ്രീകള്‍ മാത്രം ശേഷിക്കെ വെസ്തപ്പന്‍ (351.5 പോയന്റ്) ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള ഹാമില്‍ട്ടനേക്കാള്‍ (343.5) എട്ട് പോയന്റ് ലീഡാണ് വെസ്തപ്പനുള്ളത്.
ഈയിടെ അവസാനിച്ച ബ്രസീല്‍ ഗ്രാന്‍ഡ്പ്രീയിലും ഹാമില്‍ട്ടണ്‍ കിരീടം നേടിയിരുന്നു. ഈ സീസണില്‍ ഏഴ് റേസുകളിലാണ് ഹാമില്‍ട്ടണ്‍ വിജയിച്ചത്.
Content Highlights: Hamilton posts dominating win, slices into Verstappen points lead in title race