ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തില്‍ ഇത്തവണ കാറ്റുമാറിവീശുമെന്നതിന്റെ സൂചനയാണ് ഓസ്ട്രേലിയന്‍, ബഹ്റൈന്‍ ഗ്രാന്‍പ്രീകളിലെ ഫെരാരി ടീമിന്റെ ജയം നല്‍കുന്നത്. വര്‍ഷം പുറത്തിറക്കിയ പുതിയകാറിന്റെ മിന്നുന്ന പ്രകടനമാണ് ടീമിന് പ്രതീക്ഷ നല്‍കുന്നത്. നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ സീസണില്‍ ഫെരാരി പുറത്തിറക്കിയ എസ് എഫ് 70 എച്ച്. മൂന്ന് ഗ്രാന്‍പ്രീകളില്‍ രണ്ടെണ്ണമാണ് സെബാസ്റ്റ്യന്‍ വെറ്റലിന് നേടിക്കൊടുത്തത്.
പുതിയ വണ്ടിയെക്കുറിച്ച് വെറ്റലിന് മികച്ച അഭിപ്രായമാണ്. പെട്ടെന്നുവേഗമെടുക്കാനും വളവുകളില്‍ നിയന്ത്രണംവിട്ടുപോകാതെയുമിരിക്കുന്നതിനാല്‍ കൂടുതല്‍ ആത്മവിശ്വാസം തരുന്നതാണ് പുതിയ വാഹനമെന്നും അദ്ദേഹം പറയുന്നു. വാഹനത്തിന്റെ ഭാരക്കൂടുതലും വീതിയേറിയ ടയറുകളും വായുവിന് തടസമില്ലാതെ ഒഴുകാന്‍ സഹായിക്കുന്ന എയ്റോഡൈനാമിക് രൂപവും മികച്ച പ്രകടനത്തിന് സഹായിക്കുന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ വളവുകള്‍ ഫെരാരിക്ക് ബുദ്ധിമുട്ടേറ്റുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എന്‍ജിന്‍ ചീഫ് മാറ്റിയോ ബിനോട്ടോയുടെ മേല്‍നോട്ടത്തില്‍ രൂപമെടുത്ത പുതിയ എന്‍ജിന്‍ പരിശീലനഘട്ടത്തില്‍തന്നെ മികച്ച അഭിപ്രായം നേടിയെടുത്തിരുന്നു.
ഇത്തവണ ഫെരാരിയുടേത് മികച്ച കാറാണെന്ന് ആദ്യമത്സരം കഴിഞ്ഞപ്പോള്‍തന്നെ മെഴ്സിഡസ് ചീഫ് ടാട്ടോറോസി വ്യക്തമാക്കിയതും ഇതോടൊപ്പം കൂട്ടിവായിക്കാം. മെഴ്സിഡസിന്റെ കാറിന് ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയില്‍ ലൂയിസ് ഹാമില്‍ട്ടന്റെ ടയറുകളില്‍ പ്രശ്നമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇതേപ്രശ്നങ്ങള്‍ തന്നെ ബഹ്റൈനിലും കണ്ടു.
ബഹ്റൈനിലെ സാക്കിര്‍ ട്രാക്കിലെ മത്സരത്തില്‍ ഫെരാരിയുടെ വെറ്റലിന്റെ വിജയം വരാനിരിക്കുന്ന മത്സരങ്ങളുടെ ചൂടറിയിക്കുന്നതാണ്. ഫെരാരി പഴയ ഫോമിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണെന്ന് തെളിയിക്കുന്നതാണ് വെറ്റലിന്റെ രണ്ടുവിജയങ്ങള്‍. സീസണിലെ ആദ്യമത്സരമായ ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീയും ബഹ്റൈന്‍ ഗ്രാന്‍പ്രീ വെറ്റല്‍ സ്വന്തമാക്കിയത്. ചൈനീസ് ഗ്രാന്‍പ്രീ ലൂയിസ് ഹാമില്‍ട്ടന്‍ തന്റെ വരവ് അറിയിച്ചത്.