തെറിച്ച ലോപറ്റേഗിക്ക് പകരമെത്തുന്നത് സിദാന്‍ തന്നെയോ?


1 min read
Read later
Print
Share

കിരീട നേട്ടങ്ങള്‍ മാത്രമല്ല, താരങ്ങള്‍ക്കും ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട വ്യക്തികൂടിയായിരുന്നു സിദാന്‍.

മാഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോട് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെട്ടതിനു പിന്നാലെ പരിശീലകന്‍ ജൂലന്‍ ലോപറ്റേഗിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ റയലിന് 24 മണിക്കൂര്‍ തികച്ച് വേണ്ടിവന്നില്ല. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിനു ശേഷം പരിശീലകന്‍ പുറത്ത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവെന്റസിലേക്കു പോയ ശേഷം ഈ സീസണില്‍ മോശം ഫോം തുടരുന്ന റയല്‍ സ്പാനിഷ് ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്. അവസാന പത്ത് ലാ ലിഗ മത്സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ് റയലിന് ജയിക്കാന്‍ സാധിച്ചിട്ടുള്ളത്. നാലെണ്ണം തോറ്റപ്പോള്‍ രണ്ടു മത്സരങ്ങള്‍ സമനിലയിലായി.

ഇപ്പോള്‍ ക്ലബ്ബിന്റെ താല്‍ക്കാലിക പരിശീലകനായി റയല്‍ ബി ടീം പരിശീലകന്‍ സാന്റിയാഗോ സോളാരിയെ നിയമിച്ചിട്ടുണ്ട്. 14 ദിവസത്തേക്കാണ് സൊളാരിയുടെ നിയമനം. ഈ കാലയളവിനു ശേഷമാകും സൊളാരി തല്‍സ്ഥാനത്തു തുടരണോ അതോ പുതിയ പരിശീലകനെ നിയമിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

അതേസമയം മുന്‍ ചെല്‍സി മാനേജര്‍ അന്റോണിയോ കോണ്ടെയെ റയല്‍ പരിശീലകനായി കണ്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളനുസരിച്ച് റയല്‍ താരങ്ങള്‍ക്ക് മുന്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ തന്നെ തല്‍സ്ഥാനത്തേക്ക് വരുന്നതാണ് താല്‍പര്യമെന്നാണ് അറിയുന്നത്. റയലിനൊപ്പം തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഒരു ലാ ലിഗ കിരീടവും നേടിയ ശേഷമാണ് കഴിഞ്ഞ സീസണോടെ സിദാന്‍ സാന്റിയാഗോ ബെര്‍ണബുവുവിനോട് വിടപറഞ്ഞത്.

കിരീടനേട്ടങ്ങള്‍ മാത്രമല്ല, താരങ്ങള്‍ക്കും ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട വ്യക്തി കൂടിയായിരുന്നു സിദാന്‍. അതേസമയം സിദാനൊപ്പം റയലില്‍ കളിച്ചിട്ടുള്ള താരമാണ് സോളാരി. റയല്‍ വിട്ട് ഇന്റര്‍ മിലാനില്‍ ചേര്‍ന്ന സോളാരി 2013-ലാണ് റയലിന്റെ യൂത്ത് ടീമിന്റെ പരിശീലകനായി തിരിച്ചെത്തുന്നത്.

Content Highlights: zinedine zidane set to replace sacked julen lopetegui in real madrid

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram