ഒറ്റയ്ക്ക് ഒരു ഇതിഹാസമായി വാഴുന്നത് പോലെയല്ല മറ്റൊരു ഇതിഹാസത്തിനൊപ്പം ചരിത്രത്തില്‍ ഇടം പങ്കിടുന്നത്. എന്തിനും ഏതിനും താരതമ്യം ചെയ്യപ്പെടുക എന്ന വലിയ വെല്ലുവിളിയാണ് ഇവര്‍ക്ക് മുന്നിലുണ്ടാവുക. ഇത് നിത്യവും അനുഭവിച്ചറിയുന്നവരാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ആര് എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും തൊട്ടു പിറകെ വരും ആരാണ് കേമന്‍ മെസ്സിയോ റൊണാള്‍ഡോയോ എന്ന ചോദ്യം.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ലിവര്‍പൂളിനെതിരേ രണ്ടാമതും ലക്ഷ്യം കണ്ട് ബാഴ്‌സയ്ക്കുവേണ്ടിയുള്ള ആറന്നൂറാം ഗോള്‍ വലയിലാക്കി മെസ്സി ചരിത്രം കുറിച്ചപ്പോഴും സജീവമായി യപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ആരാണ് കേമനെന്ന് ചര്‍ച്ച. കാരണം മറ്റൊന്നുമല്ല, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് യുവന്റസ് താരമായ ക്രിസ്റ്റിയാനോ തന്റെ ക്ലബ് കരിയറിലെ അറന്നൂറാം ഗോള്‍ തികച്ചത്. ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാനെതിരേയായിരുന്നു യുവന്റസിനുവേണ്ടിയുള്ള റൊണാള്‍ഡോയുടെ ഗോള്‍.
താരതമ്യങ്ങള്‍ക്കപ്പുറത്താണ് മെസ്സിയുടെ പ്രതിഭയെന്ന് സാക്ഷ്യപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് മാഴ്‌സെയുടെ ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മരിയോ ബലൊടെല്ലി. ഫുട്‌ബോളിനോട് സ്‌നേഹമുണ്ടെങ്കില്‍ മേലില്‍ മെസ്സിയെ യുവന്റസിന്റെ ഏഴാം നമ്പറുമായി താരതമ്യം ചെയ്യരുത്-ബലൊടെല്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മൊത്തം 803 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 600 ഗോളുകള്‍ നേടിയത്. സ്‌പോര്‍ട്ടിങ്ങിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വേണ്ടി 292 മത്സരങ്ങളില്‍ നിന്ന് 118 ഉം റയല്‍ മാഡ്രിഡിനുവേണ്ടി 438 മത്സരങ്ങളില്‍ നിന്ന് 450 ഉം യുവന്റസിനുവേണ്ടി 40 മത്സരങ്ങളില്‍ നിന്ന് 27 ഉം.
Content Highlights: Who Is Better Lionel Messi or Cristiano Ronaldo Uefa Champions League 600 Club Goals