ലണ്ടന്‍: അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടി വിര്‍ജില്‍ വാന്‍ ഡയ്ക്ക് താരമായ മത്സരത്തില്‍ ലിവര്‍പൂളിന് വിജയം. എഫ്.എ കപ്പ് മൂന്നാം റൗണ്ടില്‍ എവര്‍ട്ടനെ 2-1നാണ് ലിവര്‍പൂള്‍ മറികടന്നത്. തോല്‍വിയോടെ എവര്‍ട്ടന്‍ എഫ്.എ കപ്പില്‍ നിന്ന് പുറത്തായി.
35-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജെയിംസ് മില്‍നര്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ഹോള്‍ഗേറ്റ്, ലല്ലാനയെ ബോക്‌സില്‍ വീഴ്ത്തിയതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ 67-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ എവര്‍ട്ടന്‍ സമനില ഗോള്‍ നേടി. ഗില്‍ഫി സിഗേഴ്‌സായിരുന്നു ലക്ഷ്യം കണ്ടത്.
84-ാം മിനിറ്റിലാണ് വിര്‍ജിന്‍ വാന്‍ ഡയ്ക്കിന്റെ ഗോളെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലിവര്‍പൂളിലെത്തിയ വാന്‍ ഡയ്ക്ക് കോര്‍ണര്‍ ബോള്‍ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിന് വിജയം നേടി. ഡെര്‍ബി കന്‍ഡ്രിയെയാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. ലിംഗാര്‍ഡും ലുകാകുവുമാണ് ഗോള്‍സ്‌കോറര്‍മാര്‍.
Debut goal @VirgilvDijk@LFCpic.twitter.com/iUzu76lXlo
— ryan (@deruyter_ryan) January 5, 2018