സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ പത്ത് തവണ കിരീടം ചൂടിയ ചരിത്രമുള്ള റയല്‍ മാഡ്രിഡ് സെമിയില്‍ കന്നിയങ്കം കുറിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.
ഏപ്രില്‍ 26നാണ് ആദ്യപാദ സെമി. റിട്ടേണ്‍ മാച്ച് മെയ് നാലിന് നടക്കും. 1974ലെ ഫൈനലിന്റെ തനിയാവര്‍ത്തനമാവുന്ന രണ്ടാം സെമിയില്‍ ബയറണ്‍ മ്യൂണിക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ആദ്യപാദ സെമി ഏപ്രില്‍ 27നും രണ്ടാം പാദം മെയ് മൂന്നിനും നടക്കും. മെയ് 28ന് മിലാനിലാണ് ഫൈനല്‍.
സെമിയില്‍ റയല്‍ വൂള്‍വ്‌സ്ബുര്‍ഗിനെയും (3-2) മാഞ്ചസ്റ്റര്‍ സിറ്റി പി. എസ്.ജിയെയും (3-2) ബയറണ്‍ ബെനിഫിക്കയെയും (3-2) അത്‌ലറ്റിക്കോ ബാഴ്‌സലോണയെയും (3-2) ആണ് തോല്‍പിച്ചത്.