അതിരുവിട്ട ആഘോഷം; റൊണാള്‍ഡോ കുറ്റക്കാരനെന്ന് യുവേഫ, യുവെയ്ക്ക് ആധി


1 min read
Read later
Print
Share

ഹാട്രിക്ക് തികച്ച ശേഷം സൈഡ്ലൈനിനടുത്ത് വെച്ച് കാണികള്‍ക്കു നേരെ റൊണാള്‍ഡോ കാണിച്ച മോശം ആംഗ്യമാണ് വിവാദമായത്.

റോം: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ അതിരുവിട്ട ആഘോഷത്തിനു മുതിര്‍ന്ന യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെരുമാറ്റച്ചട്ടം ലംഘിച്ചതായി യുവേഫ.

കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് റൊണാള്‍ഡോയ്‌ക്കെതിരേ നടപടിയുണ്ടാകുമെന്ന് യുവേഫ അറിയിച്ചു.

കഴിഞ്ഞയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റ യുവന്റസ് രണ്ടാം പാദത്തില്‍ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വിജയിച്ച് ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

ഹാട്രിക്ക് തികച്ച ശേഷം സൈഡ്ലൈനിനടുത്ത് വെച്ച് കാണികള്‍ക്കു നേരെ റൊണാള്‍ഡോ കാണിച്ച മോശം ആംഗ്യമാണ് വിവാദമായത്.

നേരത്തെ ആദ്യ പാദത്തില്‍ യുവെന്റസിനെ തോല്‍പിച്ചശേഷം അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണി കാണികളെ നോക്കി സമാനമായ ആംഗ്യം കാണിച്ചിരുന്നു. ഇതിന് മറുപടിയായാണ് റൊണാള്‍ഡോ പ്രതികരിച്ചതെന്നാണ് വിലയിരുത്തല്‍.

സിമിയോണിക്കെതിരേ ഇതിന്റെ പേരില്‍ യുവേഫ നടപടിയെടുത്തിരുന്നു. 20,000 യൂറോ പിഴശിക്ഷയാണ് സിമിയോണിക്ക് യുവേഫ വിധിച്ചത്.

പിഴയോ മത്സര വിലക്കോ ലഭിക്കാവുന്ന കുറ്റമാണ് റൊണാള്‍ഡോയ്‌ക്കെതിരേ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം റൊണാള്‍ഡോയ്ക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യുവെന്റസ് ആരാധകര്‍. ഏപ്രില്‍ 11-നാണ് അയാക്‌സുമായുള്ള യുവെന്റസിന്റെ ആദ്യ പാദ മത്സരം.

Content Highlights: uefa probe cristiano ronaldo for improper conduct over cojones goal celebration

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram