ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ യുവേഫ അച്ചടക്ക നടപടി കൈക്കൊണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സിറ്റി സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
പ്രത്യേക സമിതി ക്ലബ്ബിനെതിരേ നടപടി കൈക്കൊള്ളാന്‍ യുവേഫയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ സിറ്റിയെ ചാമ്പ്യന്‍സ് ലീഗില്‍നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കിയേക്കുമെന്നാണ് സൂചന.
ജര്‍മന്‍ പത്രം ദെര്‍ സ്പീജലാണ് കഴിഞ്ഞവര്‍ഷം സിറ്റിക്കെതിരായ സാമ്പത്തികപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. ഇതിനുപിന്നാലെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ സിറ്റി നേരത്തേ നിഷേധിച്ചിരുന്നു.
Content Highlights: UEFA Investigators Set to Seek Manchester City’s Ban From Champions League