നൂറു തികച്ച്‌ റൊണാള്‍ഡോ, ഗോള്‍വര്‍ഷത്തോടെ ലിവര്‍പൂളും സിറ്റിയും


1 min read
Read later
Print
Share

സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഡബിളിലൂടെയുള്ള റയലിന്റെ തിരിച്ചുവരവ്.

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഒന്നാംപാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനും ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. റയല്‍ പി. എസ്.ജിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് മറികടന്നപ്പോള്‍ ലിവര്‍പൂള്‍ പോര്‍ട്ടോയ്‌ക്കെതിരെയും മാഞ്ചസ്റ്റര്‍ സിറ്റി എഫ്.സി. ബാസലിനെതിരെയും തകര്‍പ്പന്‍ ജയങ്ങളാണ് നേടിയത്.

സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഡബിളിലൂടെയുള്ള റയലിന്റെ തിരിച്ചുവരവ്. 33-ാം മിനിറ്റില്‍ റാബിയോട്ടിന്റെ ഗോളിലാണ് പി. എസ്.ജി ലീഡ് നേടിയത്. 45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റിയാനോ സമനില നേടി. 83-ാം മിനിറ്റില്‍ വിജയം ഉറപ്പിച്ച ഗോളും നേടി. 86-ാം മിനിവരല്‍ മാഴ്‌സലോയാണ് അവരുടെ ഗോള്‍പട്ടിക തികച്ചത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഒരൊറ്റ ക്ലബിനുവേണ്ടി നൂറ് ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി ക്രിസ്റ്റിയാനോ സ്വന്തമാക്കിയിരിക്കുകയാണ്.

സാഡിയോ മാനെയുടെ ഹാട്രിക്കിന്റെ ബലത്തില്‍ പോര്‍ട്ടോയെ മടക്കമില്ലാത്ത അഞ്ചു ഗോളിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്. പകുതി സമയത്ത് മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരന്നു ലിവര്‍പൂള്‍. 25, 53, 85 മിനിറ്റുകളിലായിരുന്നു മാനെയുടെ ഗോളുകള്‍. 29-ാം മിനിറ്റില്‍ മുഹമ്മദ് സാലയും 69-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫര്‍മിനോയും ലക്ഷ്യം കണ്ടു.

എതിരാളിയുടെ തട്ടകത്തില്‍ മടക്കമില്ലാത്ത നാലു ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. അവര്‍ക്കുവേണ്ടി ലികെ ഗുന്‍ഡോഗന്‍ രണ്ട് ഗോള്‍ നേടി. 14, 53 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ബെര്‍നാഡോ സില്‍വ 18-ാം മിനിറ്റിലും സര്‍ജിയോ അഗ്യുറോ 23-ാം മിനിറ്റിലും ലക്ഷ്യം കണ്ടു.

മറ്റൊരു മത്സരത്തില്‍ പത്ത് മിനിറ്റിനുള്ളില്‍ രണ്ട് ഗോളിന്റെ ലീഡ് നേടിയ യുവന്റസിനെ ടോട്ടനം സമനിലയില്‍ തളച്ചു. 2, 9 മിനിറ്റുകളില്‍ ഗോണ്‍സാലോ ഹിഗ്വായ്‌നാണ് യുവന്റസിനുവേണ്ടി ലീഡ് നേടിയത്. ഹാരി കെയ്ന്‍ (35), ക്രിസ്റ്റിയന്‍ എറിക്‌സണ്‍ (71) എന്നിവരാണ് ടോട്ടനമിനുവേണ്ടി സമനില നേടിയത്.

Content Highlights: Uefa Champions League Real Madrid Liverpool Ronaldo Manchester City

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram