യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ഫൈനല്‍ ലൈനപ്പായി.
അഞ്ചു തവണ കിരീടം ചൂടിയ ബാഴ്‌സലോണയ്ക്ക് എതിരാളി മൂന്ന് തവണ കിരീടത്തില്‍ മുത്തമിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. രണ്ടു തവണ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ യുവന്റസ് നാലു തവണ ചാമ്പ്യന്മാരായ അയാക്‌സ് ആംസ്റ്റര്‍ഡാമിനെ നേരിടും. ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ മുട്ടുകുത്തിച്ചാണ് അയാക്‌സ് ക്വാര്‍ട്ടറിലെത്തിയത്.
മറ്റ് ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടങ്ങളില്‍ ലിവര്‍പൂള്‍ പോര്‍ട്ടോയെയും മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ലീഗ് ക്ലബ് തന്നെയായ ടോട്ടനം ഹോട്‌സ്പറിനെയും ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയെയും നേരിടും.
സെമിയില്‍ ബാഴ്‌സ-യുണൈറ്റഡ് ക്വാര്‍ട്ടറിലെ ജേതാക്കള്‍ ലിവര്‍പൂള്‍-പോര്‍ട്ടോ ക്വാര്‍ട്ടറിലെ ജേതാക്കളെയും ടോട്ടനം-മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിലെ വിജയികള്‍ അയാക്‌സ്-യുവന്റസ് മത്സരത്തിലെ ജേതാക്കളെയും നേരിടും.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ ഒരിക്കല്‍ മാത്രമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍പിക്കാനായത്. 2008ല്‍. അന്ന് സെമിയില്‍ ബാഴ്‌സയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച യുണൈറ്റഡ് ഫൈനലില്‍ ചെല്‍സിയെയും മറികടന്ന് കിരീടം നേടുകയും ചെയ്തു. യുണൈറ്റഡിന്റെ അവസാനത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടമായരുന്നു അത്. അഞ്ചു തവണ ഇരുവരും ഏറ്റമുട്ടിയപ്പോള്‍ നാലു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. മൂന്ന് തവണ ബാഴ്‌സയ്ക്കായിരുന്നു ജയം. 2009ലും 2011ലും നടന്ന മത്സരങ്ങളിലും ബാഴ്‌സയ്ക്കായിരുന്നു ജയം.
പ്രീക്വാര്‍ട്ടറില്‍ ബാഴ്‌സ ഫ്രഞ്ച് ക്ലബ് ലിയോണിനെയും യുണൈറ്റഡ് പി. എസ്.ജിയെയും യുവന്റസ് അത്റ്റിക്കോ മാഡ്രിഡിനെയും സിറ്റി ഷല്‍ക്കെയെയും ലിവര്‍പൂള്‍ ബയറണ്‍ മ്യൂണിക്കിനെയുമാണ് തോല്‍പിച്ചത്.
Content Highlights: Uefa Champions League QuarterFinal Barcelona Manchester United Ajax Liverpool City